Connect with us

Gulf

ബാച്ചിലര്‍ മുറികള്‍ വൃത്തിഹീനം; കുടിയൊഴിപ്പിക്കല്‍ തുടരുന്നു

Published

|

Last Updated

അബുദാബി: വൃത്തിഹീനമായ ബാച്ചിലര്‍ റൂമുകള്‍ക്കെതിരെ നഗരസഭ നടപടി കര്‍ശനമാക്കി. മുറികളില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്നതാണ് ഇതിന് കാരണം.
കഴിഞ്ഞ മാസം അബുദാബി സലാം സ്ട്രീറ്റ് നേവി ഗേറ്റ് പരിസരത്ത് കെട്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരെ നഗരസഭ കുടിയൊഴിപ്പിച്ചു. നിരവധി കെട്ടിടങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിട്ടുണ്ട്. നോട്ടീസ് പതിച്ച സമയപരിധിക്കുള്ളില്‍ നടപടി സ്വീകരിക്കാത്തവര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി.
അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ മുറികളില്‍ താമസിച്ചതാണ് കാരണം. പരിശോധനയില്‍ കണ്ടെത്തിയ ഫഌറ്റുകളില്‍ കുടിയൊഴിപ്പിക്കുന്നതിന്റെ ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നോട്ടീസ് നഗരസഭ പതിക്കുന്നത്. നോട്ടീസ് മുഖവിലക്കെടുക്കാത്തവര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഒരു കെട്ടിടത്തിലെ മുഴുവന്‍ ഫഌറ്റുകളില്‍നിന്നും നഗരസഭ കുടിയൊഴിപ്പിച്ചിരുന്നു. ആളുകള്‍ അമിതമായി താമസിക്കുന്നത് പകര്‍ച്ചവ്യാധികള്‍ പോലോത്ത രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
മുറിയും പരിസരവും വൃത്തിയില്ലാത്തത് മൂട്ട, കൂറ പോലോത്ത പ്രാണികള്‍ കടന്നുവരാന്‍ കാരണമാകും. ചൂട് വര്‍ധിക്കുന്നതും കാലാവസ്ഥാ മാറ്റവും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നു. ഇതാണ് നഗരസഭ കര്‍ശന നടപടി സ്വീകരിക്കാന്‍ കാരണം.
കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് ഇത്തരം മുറികളില്‍ താമസിക്കുന്നവര്‍. നഗരസഭയുടെ നടപടിയില്‍ ആശങ്കയിലാണ് ഇത്തരക്കാര്‍.

Latest