ആന്ധ്രപ്രദേശ് എക്‌സൈസ് മന്ത്രി കൊള്ളു രവീന്ദ്രക്ക് അപകടത്തില്‍ പരിക്കേറ്റു

Posted on: May 7, 2016 9:52 am | Last updated: May 7, 2016 at 5:43 pm
SHARE

Kollu Ravindra Accident 1വിജയവാഡ: ആന്ധ്രപ്രദേശ് എക്‌സൈസ് മന്ത്രി കൊള്ളു രവീന്ദ്ര അപകടത്തില്‍നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. മന്ത്രി സഞ്ചരിച്ചിരുന്ന വാഹനം മുന്‍ വശത്തെ ടയര്‍ പൊട്ടി തലകുത്തനെ മറിഞ്ഞാണ് അപകടം ഉണ്ടായത്. വാഹനം തലകുത്തനെ മറിഞ്ഞെങ്കിലും നിസാര പരിക്കുകളുമായി രവീന്ദ്ര രക്ഷപ്പെട്ടു.

Kollu Ravindra Accident 2തിരുപ്പതിയില്‍നിന്നു തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടായത്. ഗുണ്ടൂര്‍ ജില്ലയിലെ മംഗലഗിരി ടോള്‍പ്ലാസയിലെത്തിയപ്പോഴാണ് വാഹനത്തിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിയത്.

നിസാര പരിക്കേറ്റ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വീട്ടിലേക്ക് മടങ്ങി. തലയ്ക്കു മുറിവേറ്റ കാര്‍ ഡ്രൈവര്‍ ആശുപത്രിയിലാണ്.