ഒബാമക്കെതിരെ സൈനികന്റെ ഹരജി

Posted on: May 6, 2016 8:40 am | Last updated: May 6, 2016 at 2:41 pm

വാഷിംഗ്ടണ്‍: ഇസില്‍ ഭീകരവാദികള്‍ക്കെതിരെയുള്ള യുദ്ധം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ സൈനികന്‍ ബരാക് ഒബാമക്കെതിരെ ഹരജി ഫയല്‍ ചെയ്തു. കുവൈത്തിലേക്ക് വിന്യസിച്ച അമേരിക്കന്‍ സൈനികരില്‍പ്പെട്ട ക്യാപ്റ്റന്‍ നാതന്‍ മൈക്കല്‍ സ്മിത്ത് (28) ആണ് ഒബാമക്കെതിരെ ഹരജി നല്‍കിയത്.
ഇസിലിനെതിരെയുള്ള യുദ്ധത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടില്ലെന്നാണ് സ്മിത്ത് ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ് അനുവദിക്കാത്തത് കൊണ്ട് ഈ യുദ്ധം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. കൊളംബിയയിലെ ജില്ലാ കോടതിയിലാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഇസില്‍വിരുദ്ധയുദ്ധം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി