പുകയില കമ്പനികള്‍ അപായ മുന്നറിയിപ്പ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീംകോടതി

Posted on: May 4, 2016 6:05 pm | Last updated: May 4, 2016 at 6:05 pm

smokingന്യൂഡല്‍ഹി: സിഗരറ്റ് കമ്പനികള്‍ അപായ മുന്നറിയിപ്പ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീംകോടതി. സിഗരറ്റ് പാക്കറ്റിന്റെ 85 ശതമാനം കവര്‍ചെയ്യുന്ന പരസ്യം ചെയ്യണമെന്ന പുതിയ നിയമത്തിനെതിരെ സിഗരറ്റ് കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. നേരത്തെ 20 ശതമാനം വലുപ്പത്തിലാണ് പരസ്യം നല്‍കിയിരുന്നത്.

അടഞ്ഞ കോടതിയില്‍ രണ്ടംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് നേരത്തെ പുകയില കമ്പനികള്‍ നേടിയിരുന്ന സ്റ്റേ സുപ്രീംകോടതി നീക്കി. സമൂഹത്തോടുള്ള ബാധ്യത മറക്കരുതെന്ന് പുകയില കമ്പനികള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകരടങ്ങിയ സംഘത്തെ കോടതി ഓര്‍മ്മിപ്പിച്ചു. അതേസമയം സമാന കേസുകള്‍ കര്‍ണാടക ഹൈേേക്കാടതി വാദം കേള്‍ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.