തെലങ്കാനയില്‍ അത്യുഷ്ണത്തില്‍ മരിച്ചവരുടെ എണ്ണം 219 ആയി

Posted on: May 4, 2016 10:08 am | Last updated: May 4, 2016 at 10:08 am

hot draughtഹൈദരാബാദ്: ഉഷ്ണക്കാറ്റ് നിലനില്‍ക്കുന്ന തെലങ്കാനയില്‍ ഈ വേനലില്‍ കനത്ത ചൂട് കാരണം മരിച്ചവരുടെ എണ്ണം 219 ആയതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇതില്‍ 76 മരണം നല്‍ഗോണ്ടയിലും 35 എണ്ണം മെഹ്ബൂബ്‌നഗറിലുമാണ്.
ദേശീയ കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്തെ ആദിലാബാദ്, നിസാമാബാദ്, കരിംനഗര്‍, ഖമ്മം ജില്ലകളില്‍ ഉഷ്ണക്കാറ്റ് തുടരും. ഈ വേനലിലുടനീളം തെലങ്കാന ഉഷ്ണക്കാറ്റിന് സാക്ഷ്യം വഹിക്കുകയാണ്. ഇതിനെതിരെ സംസ്ഥാനം നേരത്തേ തന്നെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.