ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് സാംസ്‌കാരിക വ്യക്തിത്വ അവാര്‍ഡ് അമീന്‍ മാലൂഫിന്

Posted on: May 3, 2016 11:47 am | Last updated: May 3, 2016 at 11:47 am
aw
ലെബനീസ് നോവലസ്റ്റ് അമീന്‍ മാലൂഫിന് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് യു എ ഇ ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്ബിന്‍ സായിദ് അല്‍നഹ്യാന്‍ നല്‍കുന്നു

അബുദാബി : അബുദാബി അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച് നല്‍കുന്ന പത്താമത് ശൈഖ് സായിദ് അന്താരാഷ്ട്ര ബുക്ക് അവാര്‍ഡ് യു എ ഇ ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്ബിന്‍ സായിദ് അല്‍നഹ്യാന്‍ വിതരണം ചെയ്തു .സമൂഹത്തില്‍ സാംസ്‌കാരിക സംഭാവന ചെയ്ത പേര്‍ക്ക് 5.5 ദശലക്ഷം ദിര്‍ഹമാണ് സമ്മാനം ലഭിച്ചത് .ആര്‍ വിജയികള്‍ക്ക് 750,000 ലക്ഷം ദിര്‍ഹമും സ്വര്‍ണ മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനം ലഭിച്ചപ്പോള്‍, സാംസ്‌കാരിക വ്യക്തിത്വ അവാര്‍ഡ് ജേതാവായ ലെബനീസ് നോവലസ്റ്റ് അമീന്‍ മാലൂഫിന് 10 ലക്ഷം ദിര്‍ഹമാണ് സമ്മാനം ലഭിച്ചൂ.ലെബനാനിലാണ് ജനിച്ചതെങ്കിലും ഫ്രാന്‍സിലാണ് അമീന്‍ മാലൂഫ് താമസം. അറബ് ലോകത്തിന്റെ ചരിത്രവും വര്‍ത്തമാനവും അദ്ദേഹത്തിന്റെ കൃതികളില്‍ വ്യാപകമായുണ്ട്. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കാറുള്ളത്. ‘അസാധാരണമായ എഴുത്ത് ശൈലിയാണ് അമീന്‍ മാലൂഫിന്റേതെന്ന് ശൈഖ് സായിദ് പുരസ്‌കാര വിധിനിര്‍ണയ സമിതി വിലയിരുത്തി. അവ സവിശേഷമായ വായനാ സുഖം നല്‍കുന്നു. അറേബ്യയുടെയും ആധുനിക പാശ്ചാത്യ ലോകത്തിന്റെയും ധാരകള്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നതു കൊണ്ടാകാം അത്’ സമിതി ചൂണ്ടിക്കാട്ടി.ബെയ്‌റൂത്ത് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക, സാമൂഹിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം അല്‍ നഹാര്‍ ദിനപത്രത്തില്‍ ജോലി ചെയ്തു. ലെബനീസ് ആഭ്യന്തര യുദ്ധം നേരിട്ടനുഭവിച്ചു. അതിനുശേഷം ഭാര്യയെയും മക്കളെയും കൂട്ടി പാരീസിലേക്ക്. അവിടെ ഫ്രഞ്ച് ഭാഷയിലുള്ള ജിയൂന്‍ ആഫ്രിക്കയിലും അറബിയിലുള്ള അല്‍ സഹര്‍ അല്‍ അറബിയിലും ഒരേസമയം ജോലി ചെയ്തു. ഫ്രഞ്ചിലായിരുന്നു ആദ്യ പുസ്തകം. അറബ് കാഴ്ചപ്പാടില്‍, ക്രൂശിതമാകല്‍ എന്ന പുസ്തകം ഇറങ്ങിയത് 1983ല്‍. മാനവിക ബോധത്തോടെ അറബ് സമൂഹത്തെ വീക്ഷിക്കുകയാണ് മാലൂഫ് ആ ഗ്രന്ഥത്തില്‍. ചരിത്രത്തിന്റെ പിന്‍ബലം വേണ്ടുവോളമുണ്ട്. 1986, 1988, 1991, 1993 വര്‍ഷങ്ങളില്‍ പുതിയ നോവലുകള്‍ രചിച്ചു. ഇതില്‍ സമര്‍ ഖണ്ഡ് (1988), പ്രകാശത്തിന്റെ ഉദ്യാനങ്ങള്‍ (1991) എന്നിവ വ്യാപക പ്രശംസ പിടിച്ചുപറ്റി.
അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷ വനാണെന്ന് മാലൂഫ് വ്യക്തമാക്കി, ഈ മാസം അവസാനം പാരിസില്‍ പോകുന്ന അദ്ദേഹം അടുത്ത പുസ്തകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും .അറബ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായ ശൈഖ് സായിദ് ബുക്ക് അവാര്‍ഡ്അറബ് എഴുത്തുകാര്‍ ,ബുദ്ധിജീവികള്‍ ,പ്രസാധകര്‍ ,രചനകള്‍ ,അറബ് സാംസ്‌കാരിക സാഹിത്യ മേഖല ,എന്നീ വിഭാഗങ്ങള്‍ക്കാണ് ലഭിക്കുക .യു എ ഇ ദേശീയ പുരസ്‌ക്കാരമായ അല്‍ സറബ് അവാര്‍ഡ് ഡോക്ടര്‍ ജമാല്‍ സനദ് അല്‍ സുവൈദി അര്‍ഹനായി. അറബ് സാഹിത്യ ചിന്തയുമായി ബന്ധപ്പെട്ട് നല്‍കുന്ന മ വറാഫ് അല്‍ കിതാബ് അവാര്‍ഡിന് ഈജിപ്ത് നോവലിസ്റ്റ് ഇബ്രാഹിം അബ്ദുല്‍ മജീദ് അര്‍ഹനായി. പരിഭാഷ അവാര്‍ഡിന് ഇറാഖില്‍ നിന്നുള്ള ഡോക്ടര്‍ കിയാന്‍ യഹ്യ അര്‍ഹനായി.അറബ് സംസ്‌കാരവും മറ്റുഭാഷാ അടിസ്ഥാനത്തിലുള്ള അവാര്‍ഡിന് ഈജിപ്ത് പ്രൊഫസര്‍ റുഷ്ദി രാഷെദ് അര്‍ഹനായി.പബ്ലിഷിംഗ് ആന്‍ഡ് ടെക്‌നോളജി അവാര്‍ഡിന് ലബനാന്‍ സ്വദേശി ദാര്‍ അല്‍ സഖി അര്‍ഹനായി.