ബിജെപിയുടെ ശ്രദ്ധ കേരളത്തില്‍; വരാനിരിക്കുന്ന ആപത്തിന്റെ സൂചനയെന്ന് ആന്റണി

Posted on: May 1, 2016 2:21 pm | Last updated: May 1, 2016 at 2:21 pm

ak antonyകാസര്‍കോഡ്: കേരളത്തില്‍ ബിജെപി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്ന് എകെ ആന്റണി. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് ബിജെപി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണ്.

കേരളത്തിന്റെ പൈതൃകമായ മതനിരപേക്ഷത കാത്തു സൂക്ഷിക്കാനുള്ള കടമ ഓരോരുത്തര്‍ക്കുമുണ്ട്. മഞ്ചേശ്വരത്തും കാസര്‍കോഡും മതേതരവോട്ടുകള്‍ ഭിന്നിക്കരുതെന്നും ആന്റണി പറഞ്ഞു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തേണ്ട. വീരസ്യം പറയാതെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.