ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തിനശിച്ചു

Posted on: May 1, 2016 10:17 am | Last updated: May 1, 2016 at 10:17 am
SHARE

fireആലപ്പുഴ: ആലപ്പുഴ ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ്‌ബോട്ട് കത്തിനശിച്ചു. അപകടത്തില്‍ ആളപായമില്ല. ഇന്‍വര്‍ട്ടറിന് തീപിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് ഹൗസ് ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ബോട്ടില്‍ ഒമ്പത് യാത്രക്കാരുണ്ടായിരുന്നു. ഉടന്‍ തന്നെ ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ യാത്രക്കാരെ പുറത്തേക്ക് മാറ്റിയതിനാലാണ് ദുരന്തം ഒഴിവായത്.