സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് മരണം കൂടി

Posted on: April 30, 2016 5:47 pm | Last updated: May 1, 2016 at 11:29 am
SHARE

heat'കോഴിക്കോട്: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് ജില്ലയിലെ പയോളിയിലും മുക്കത്തുമാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പയ്യോളി അയനിക്കാട് വള്ളുവക്കുനി താരമ്മല്‍ ദാമോദരന്‍ (53), കാരശ്ശേരി തോട്ടക്കാട പൈക്കാടന്‍ മല എളമ്പിലാശേരി കോളനിയിലെ രാമന്‍ (80) എന്നിവരാണ് മരിച്ചത്. ദാമോദരന് കുറ്റിയാടിയില്‍ വെച്ചും രാമന് തോട്ടക്കാട്ട് മരഞ്ചാട്ടിയില്‍ വെച്ചുമാണ് സൂര്യാഘാതമേറ്റത്. ഇരുവരുടെയും ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.

സ‌ംസ്ഥാനത്ത് ഇന്നലെയും രണ്ട് പേർ സൂര്യാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.