Connect with us

Gulf

പ്രവാസികളുടെ കാരുണ്യ പ്രവര്‍ത്തനം മാതൃകാപരമെന്ന് മന്ത്രി കെ പി മോഹനന്‍

Published

|

Last Updated

അബുകാട്ടിലിന് മന്ത്രി കെ പി മോഹനന്‍ ഉപഹാരം സമര്‍പ്പിക്കുന്നു

ദോഹ: സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന ഗള്‍ഫ് പ്രവാസികള്‍ നന്മയുടെ വെളിച്ചം പകരുന്നവരാണെന്ന് കേരള കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. നാല്‍പ്പത്തിരണ്ട് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി അംഗവും ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗവുമായ അബൂ കാട്ടിലിന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരുണ്യമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മനസ്സിലുള്ളത്. ആ മനസ്സാണ് അദ്ദേഹത്തെ പല അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നത്. കൃഷി വകുപ്പില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഒരു കര്‍ഷക കുടുംബവും കേരളത്തിലെ ഗ്രാമങ്ങളിലുണ്ടാവില്ല. ഉമ്മന്‍ചാണ്ടിയുടെ നന്മ നിറഞ്ഞ മനസ്സില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് തനിക്ക് ഈ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രചോദനമേകിയതെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍, ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍, ഐ ബി പി എന്‍ പ്രസിഡന്റ് കെ എം വര്‍ഗീസ്, കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍, സംസ്‌കൃതി പ്രതിനിധി പി എന്‍ ബാബുരാജന്‍, ശംസുദ്ദീന്‍ ഒളകര, ഐ സി ബി എഫ് പ്രസിഡന്റ് അരവിന്ദ് പാട്ടേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, മുഹമ്മദാലി പൊന്നാനി, സമീര്‍, തോമസ് കണ്ണങ്കര എന്നിവര്‍ ചേര്‍ന്ന് അബൂ കാട്ടിലിന് ഇന്‍കാസിന്റെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു. ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് കരിയാട്, എ പി മണികണ്ഠന്‍ സംസാരിച്ചു.
വടക്കേക്കാട് ഐക്യവേദി പ്രവര്‍ത്തകര്‍ അബൂ കാട്ടിലിനെ ഷാള്‍ അണിയിച്ചു.