Connect with us

Ongoing News

വെറും അമ്പത് രൂപക്ക് 20 ജിബി ഡാറ്റ; ബിഎസ്എന്‍എല്ലില്‍ നിന്ന് കിടിലന്‍ ഓഫര്‍!

Published

|

Last Updated

ന്യൂഡല്‍ഹി: വെറും അന്‍പത് രൂപക്ക് 20 ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്ലിന്റെ കിടിലന്‍ ഓഫര്‍. മാത്രവുമല്ല ഈ ഓഫര്‍ ഇന്ത്യയിലെവിടെയുമുള്ള അഞ്ച് ഉപഭോക്താക്കള്‍ക്കിടയില്‍ പങ്ക് വെക്കാനും സാധിക്കും. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യാ ക്യാമ്പയിനിന്റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു ജിബി ഡാറ്റ ഉപയോഗത്തിന് വിവിധ കമ്പനികള്‍ 160 രൂപ മുതല്‍ 250 രൂപ വരെ ഈടാക്കുമ്പോഴാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി എത്തുന്നത്.

പുതിയ ഓഫര്‍ ലഭിക്കുന്നതിന് ബിഎസ്എന്‍എല്‍ സെല്‍ഫ് കെയര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ രാം ശബ്ദ് യാദവ് പറഞ്ഞു.

അതേസമയം, പദ്ധതി വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിഎസ്എന്‍എല്ലിന്റെ സെല്‍ഫ്‌കെയര്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്.