തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി സ്തുതികളുമായി ഗായകന്‍ എം.ജി ശ്രീകുമാര്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ ഉദ്ഘാടന വേദിയിലാണ് താമര വിരിയണമെന്നും, മോദിസാറിന്റെ പ്രവൃത്തികള്‍ കണ്ട് അതിശയിച്ചുപോയെന്നും വ്യക്തമാക്കി എം.ജി ശ്രീകുമാര്‍ എത്തിയത്.
തനിക്കേറെ നേട്ടങ്ങള്‍ തന്ന സ്ഥലമാണ് കഴക്കൂട്ടം, ആദ്യമായി ഗാനമേള നടത്തിയ സ്ഥലം. പിന്നെ ഇവിടെ നിന്നുമാണ് ഉയരങ്ങളില്‍ എത്തിയത്. അതുകൊണ്ട് തന്നെ കഴക്കൂട്ടം ഐശ്വര്യപ്രദമായ സ്ഥലമാണ്. എന്റെ കഴക്കൂട്ടത്ത് താമര വിരിയണം, താമര വിരിയും എന്നുമാണ് എം.ജി ശ്രീകുമാര്‍ വേദിയില്‍ പ്രസംഗിച്ചത്. രാജ്യത്തെ തന്നെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്നീട് അദ്ദേഹം വാനോളം പുകഴ്ത്തി. ബിജെപിക്ക് അനുകൂലമായ ഒരു ഗാനവും ആലപിച്ചാണ് എംജി ശ്രീകുമാര്‍ വേദി വിട്ടത്.