Connect with us

Malappuram

സാമൂഹിക നന്മക്കായി കര്‍മനിരതരാകാന്‍ പ്രൊഫഷണലുകള്‍ മുന്നോട്ടു വരണം: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

Published

|

Last Updated

മലപ്പുറം: സാമൂഹ്യ നന്മക്കായി കര്‍മനിരതരാവാന്‍ പ്രൊഫഷണലുകള്‍ മുന്നോട്ടു വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. എസ് വൈ എസ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മുസ്‌ലിം പ്രൊഫഷണല്‍സ് ജില്ലാ തലത്തില്‍ സംഘടിപ്പിച്ച പ്രൊഫ് സെനറ്റ് മലപ്പുറം മഅ്ദിനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിന്റെ പൊതുവിഭവങ്ങള്‍ ഉപയോഗിച്ചാണ് പ്രൊഫഷണലുകള്‍ സൃഷ്ടിക്കപെട്ടിട്ടുള്ളത്. അഴിമതിയും സ്വജനപക്ഷപാതവും മൂലം ദുരിതത്തിലാവുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കേണ്ടത് പ്രൊഫഷണലുകളുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ഡോ. അബൂസ്വാലിഹ് അധ്യക്ഷത വഹിച്ചു. ഐ എസ് ആര്‍ ഒ. മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുസലാം മുഹമ്മദ്, എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ക്ലാസെടുത്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സമാപന സെഷന് നേതൃത്വം നല്‍കി. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. അബ്ദുല്‍ ഹക്കീം കോട്ടക്കല്‍, ഡോ. അബ്ദുര്‍റഹീം ആട്ടീരി, ഡോ. അബ്ദുല്‍ലത്വീഫ് ഇംറാന്‍സ്, എം അബൂബക്കര്‍ മാസ്റ്റര്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, കരുവള്ളി അബ്ദുര്‍റഹീം, അബ്ദുര്‍റസാഖ് എടരിക്കോട്, എന്‍ജിനീയര്‍ അബ്ദുല്‍ സത്താര്‍, പി പി മുജീബ്‌റഹ്മാന്‍ പ്രസംഗിച്ചു. ആള്‍ ഇന്ത്യ മെഡിക്കല്‍ പിജി എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ഡോ. അബൂബക്കര്‍ സിദ്ദീഖിനും സി എ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ കോട്ടക്കല്‍ ചാപ്റ്ററിലെ വി പി അബ്ദുല്‍ ഹമീദിനും ചടങ്ങില്‍ മെമന്റോ നല്‍കി. കൊല്ലം പരവൂരിലുണ്ടായ ദാരുണമായ വെടിക്കെട്ട് അപകടത്തില്‍ യോഗം അനുശോചിച്ചു.

Latest