തെരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിക്കുമെന്ന് കോടിയേരി

Posted on: April 6, 2016 12:52 pm | Last updated: April 6, 2016 at 2:29 pm
SHARE

kodiyeriതിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലെ അംഗസംഖ്യ നൂറു കടക്കുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിശദമായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം മാത്രമേ പ്രകടന പത്രിക പുറത്തിറക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് എല്ലാ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രകടന പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി. നോമിനേഷന് മുന്‍പ് എല്‍ഡിഎഫ് മാനിഫെസ്‌റ്റോ പ്രഖ്യാപിക്കും. എല്ലാവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ചാകും ഇതു തയാറാക്കുക വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം കാണിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്യുന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇതു കൂടുതല്‍. ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് നല്‍കിയ വാഗ്ദാനങ്ങളില്‍ 10 ശതമാനം പോലും നടപ്പക്കാന്‍ സാധിച്ചില്ല. യുഡിഎഫ് ഭരണം ജനങ്ങള്‍ക്ക് ശാപമായി മാറിയിരിക്കുന്നു. വിവാദങ്ങളും തര്‍ക്കങ്ങളുമായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും കോടിയേരി കുറ്റപ്പെടുത്തി
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ അവിശുദ്ധ കൂട്ടുകെട്ട് രൂപം കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് ബിജെപി. തനിച്ച് ജയിക്കാമെന്ന മോഹം നടക്കില്ല എന്നു തിരിച്ചറിഞ്ഞപ്പോള്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി സഖ്യത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇതിനുപിന്നില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉമ്മന്‍ ചാണ്ടിയുമാണെന്ന് കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here