ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്ന് സ്വകാര്യ പ്രാക്ടീസ് ബഹിഷ്‌കരിക്കും

Posted on: April 5, 2016 9:15 am | Last updated: April 5, 2016 at 9:47 am
SHARE

doctorകൊച്ചി: ശമ്പള പരിഷ്‌കരണത്തിലെ അപാകങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് ബഹിഷ്‌കരിക്കും.കെ ജി എം ഒ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമയി ജില്ലാ ആസ്ഥാനങ്ങളില്‍ സായഹ്ന ധര്‍ണ്ണയും നടത്തും. സര്‍ക്കാര്‍ പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക, എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നത്.
പത്താം ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി സംഘടന സര്‍ക്കാരിന് എല്ലാതലത്തിലും നിരവധി നിവേദനങ്ങള്‍ നകിയെങ്കിലും ഇതുവരെ അനുഭാവപൂര്‍ണമായ ഒരുരു പരിഗണനയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതുമൂലമാണ് വീണ്ടുംപ്രത്യക്ഷ സമരത്തിലേക്ക് സര്‍ക്കാര്‍ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായിരിക്കുന്നത്.കേരളത്തിലെ മൂന്നരക്കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യവകുപ്പിനു കീഴില്‍ ചികത്സയും ഭരണ നിര്‍വ്വഹണത്തിനുമായുള്ളത് ഡോക്ടര്‍മാരുടെ 5214 തസ്തികകളാണ്. 1962 ലെ ഈ സ്റ്റാഫ് പാറ്റേണ്‍ നാളിതുവരെയും പരിഷ്‌ക്കരിച്ചിട്ടില്ല.
1980 മുതല്‍ കെ ജി എം ഒ എ നടത്തിയ നിരവധി അവകാശസമരങ്ങളിലൂടെ നേടിയെടുത്തതാണ് നിലവിലെഡോക്ടര്‍മാരുടെ അടിസ്ഥാന ശമ്പളവും അലവന്‍സും. പത്താം ശമ്പള പരിഷ്‌കരണത്തോടെ അതുവെട്ടിക്കുറക്കപ്പെട്ടതായും ഇവര്‍ ആരോപിക്കുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നലല്‍കുന്ന പ്രാഥമിക പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തുന്നതിന് പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കണമെന്നും കെജിഎം ഒ എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.