വൃദ്ധനെ ചവിട്ടിയെന്ന് ബി ജെ പി. എം പി

Posted on: March 31, 2016 12:01 am | Last updated: March 30, 2016 at 11:39 pm
SHARE

bjp mpഅഹമ്മദാബാദ്: സംഗീത പരിപാടിക്കിടെ വൃദ്ധനെ ചവിട്ടിയെന്ന് ബി ജെ പി. എം പി വിത്താല്‍ റദാദിയ സമ്മതിച്ചു. അന്ധവിശ്വാസം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ചവിട്ടിയതെന്നും ഇതൊരു നിസാര കാര്യമല്ലെന്നും എം പി പറഞ്ഞു.
രാജ്‌കോട്ട് ജില്ലയിലെ ജംകണ്ടോര്‍ണ ജില്ലയില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ പോര്‍ബന്ധറില്‍ നിന്നുള്ള എം പിയായ ഇദ്ദേഹം വൃദ്ധനെ ചവിട്ടുന്ന വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റില്‍ രോഷാകുലനായ റദാദിയ വൃദ്ധന് നേരെ പാഞ്ഞടുക്കുകയും വൃദ്ധനെ തൊഴിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വൃദ്ധന്റെ ഭാണ്ഡക്കെട്ടുകള്‍ എടുത്തെറിയുകയും ടെന്റ് വിട്ടുപോകാന്‍ വൃദ്ധനോട് ആവശ്യപ്പെടുന്നതായും വീഡിയോയിലുണ്ട്.
കലാകാരന്മാര്‍ പാടിക്കൊണ്ടിരിന്നപ്പോള്‍ വൃദ്ധന്‍ തന്റെ തലയും ശരീരവും നിരന്തരം കുലുക്കുന്നുണ്ടായിരുന്നു. ഇയാള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണ്. ഇയാളുടെ പ്രവൃത്തി സ്ത്രീകളടക്കമുള്ള പലയാളുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും റദാദിയ പറഞ്ഞു. നേരത്തെ വൃദ്ധനെ തൊഴിച്ചെന്ന വാദം റദാദിയ നിരസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here