Connect with us

Ongoing News

ന്യൂസിലാന്റിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ന്യൂസിലാന്റിനെ ഴു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് കലാശപ്പോരിന് ഇടം നേടി. 154റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെകരുത്തിലാണ് കലാശപ്പോരിന് അവസരം നേടിയത്.റോയി 44 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 78 റണ്‍സ് നേടി.
റോയി പുറത്തായശേഷം എത്തിയ നായകന്‍ ഇയോയിന്‍ മോര്‍ഗ റണ്‍സെടുക്കും മുമ്പ് പുറത്തായെങ്കിലും ജോ റൂട്ടും (27*) ജോസ് ബട്‌ലറും (32*) ചേര്‍ന്ന് 17 പന്ത് ബാക്കിനില്‍ക്കെ വിജയത്തിലെത്തിക്കുകയായിരുന്നു. ന്യൂസിലാന്റിനായി ഇഷ് സോധി രണ്ടു വിക്കറ്റും സാന്റ്‌നര്‍ ഒരു വിക്കറ്റും നേടി.

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലാന്റിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ന്യൂസിലാന്റ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മുന്‍നിര തകര്‍ത്തടിച്ചെങ്കിലും മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നതാണ് ന്യൂസിലാന്റിന് തിരിച്ചടിയായത്. 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ബെന്‍ സ്റ്റോക്‌സാണ് ന്യൂസിലാന്റിനെ തകര്‍ത്തത്.

സ്‌കോര്‍ 17ല്‍ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗപ്റ്റിലി (15) നെ നഷ്ടമായെങ്കിലും തുടര്‍ന്ന് ഒന്നിച്ച നായകന്‍ കെയ്ന്‍ വില്ല്യംസണും കോളിന്‍ മണ്‍റോയും ചേര്‍ന്ന് കിവീസ് ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 8.1 ഓവറില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വില്ല്യംസണ്‍ 32 റണ്‍സും മണ്‍റോ 46 റണ്‍സും നേടി. തുടര്‍ന്നെത്തിയവരില്‍ കോറി ആന്‍ഡേഴ്‌സണു (28) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത്. 134ന് മൂന്നു വിക്കറ്റ് എന്ന നിലയില്‍നിന്ന് എട്ടു വിക്കറ്റിന് 153 റണ്‍സ് എന്ന നിലയിലേക്ക് കിവീസ് തകരുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്റ്റോക്‌സിനു പുറമേ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, ലിയാം പ്ലങ്കറ്റ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.