ഭാരത് മാതാ കീ ജയ് വിളിച്ചില്ലെന്നാരോപിച്ച് കൈ തല്ലിയൊടിച്ചു

Posted on: March 30, 2016 11:07 am | Last updated: March 30, 2016 at 3:04 pm

bharathന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ചെന്നാരോപിച്ച് മൂന്ന് മദ്രസ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. ആക്രണണത്തില്‍ ഒരു വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു. ഡല്‍ഹിയില്‍ രമേഷ് എന്‍ക്ലേവിലെ പാര്‍ക്കിന് സമീപം ശനിയാഴ്ചയാണ് സംഭവം.

ഒഴിവ് സമയത്താണ് വിദ്യാര്‍ഥികള്‍ പാര്‍ക്കില്‍ എത്തിയത്. ഈ സമയം അവിടെയിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്നു അഞ്ചംഗ സംഘം. പിന്നീട് വിദ്യാര്‍ഥികളോട് ‘ഭാര്ത മാതാ കീ ജയ്’ എന്നും ‘ജയ് മാതാ കീ’ എന്നും വിളിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് പേരെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.