പ്രകൃതി ചികിത്സാ ബോധവത്കരണം സംഘടിപ്പിച്ചു

Posted on: March 29, 2016 9:52 pm | Last updated: March 29, 2016 at 9:52 pm
പ്രകൃതി ചികിത്സാ വിദഗ്ധന്‍ ഡോ. കരീമിന് എസ് എ എം ബഷീര്‍ ഉപഹാരം നല്‍കുന്നു
പ്രകൃതി ചികിത്സാ വിദഗ്ധന്‍ ഡോ. കരീമിന് എസ് എ എം ബഷീര്‍ ഉപഹാരം നല്‍കുന്നു

ദോഹ: മാറിവരുന്ന ലോക കാലഘട്ടം പ്രകൃതിയിലേക്ക് അടുത്ത്‌കൊണ്ടിരിക്കുമ്പോള്‍ ആരോഗ്യ പരിപാലന രംഗത്ത് പ്രകൃതി ചികിത്സ രീതികള്‍ക്ക് ശക്തമായ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുകയാണെന്നു പ്രകൃതി ചികിത്സാ വിദഗ്ദന്‍ ഡോ. പി എ കരീം അഭിപ്രായപ്പെട്ടു.
ലോകമെമ്പാടും വന്‍കിട കമ്പനികളുടെ നേതൃത്വത്തില്‍ മരുന്ന് മാഫിയ ശക്തമാകുമ്പോള്‍ സമൂഹത്തിനു ആശ്വാസമാവുകയാണ് പ്രകൃതി ചികിത്സ കേന്ദ്രങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ എം സി സി ഹാളില്‍ സംഘടിപ്പിച്ച ഏകദിന പ്രകൃതി ചികിത്സ കാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ ഹൈജിന്‍ പ്രകൃതിചികിത്സ കേന്ദ്രത്തിന്റെ തലവനാണ് ഡോ. കരീം. കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉപഹാരം നല്‍കി.
തായംബത് കുഞ്ഞാലി, നിയമതുല്ല കോട്ടക്കല്‍, നിസാര്‍ തൗഫീഖ്, നവാസ് കോട്ടക്കല്‍ സംബന്ധിച്ചു.