ഡസേര്‍ട്ട് ടീമിന്റെ ജെഴ്‌സി പ്രകാശനം ചെയ്തു

Posted on: March 28, 2016 10:50 pm | Last updated: March 28, 2016 at 10:50 pm

Jercyദോഹ: ഖിയ ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്ന ഡസേര്‍ട്ട് ലൈന്‍ ടീമിന്റെ ജെഴ്‌സി പ്രകാശനം ചെയ്തു.
ഗ്രൂപ്പ് എ ജി എം ഹരികൃഷ്ണന്‍ കെ എസ്, ഗ്രൂപ്പ് എച്ച് ആര്‍ ഡയറക്ടര്‍ മദന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ജഴ്‌സി ക്യാപ്റ്റന്‍ ഫൈസലിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
സഫീര്‍ ചേന്ദമംഗല്ലൂര്‍, ഷഹീര്‍ ചാവക്കാട്, സുനില്‍ കുമാര്‍, ആന്റോ പൗരംഗ്, ബിജു കെ എസ്, ഇ പി അബ്ദുര്‍റഹ്മാന്‍, അര്‍ജുന്‍ ഗുരുവായൂര്‍, അബ്ദുര്‍റഹ്മാന്‍ പി കെ, ഹാശിം എം കെ, അബ്ദുര്‍റഹ്മാന്‍ കെ സി പങ്കെടുത്തു.