പാലക്കാട് ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്

Posted on: March 28, 2016 10:09 am | Last updated: March 28, 2016 at 10:09 am

CHECK POSTപാലക്കാട്: പാലക്കാട് അതിര്‍ത്തിയില്‍ വാണിജ്യനികുതി ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ഗോപാലപുരം, വേലന്താവളം ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് കണക്കില്‍ പെടാത്ത 15000 രൂപ റെയ്ഡില്‍ പിടിച്ചെടുത്തു. ദിവസേന ആയിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ നിന്ന് നികുതിയായി സര്‍ക്കാറിന് ലഭിച്ചത് 600 രൂപയും കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് 12,310 രൂപയുമാണ്. വേലന്താവളത്ത് നിന്ന് 3070 രൂപയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് പിടികൂടിയത്. വിജിലന്‍സ് ഡിവൈഎസ്പി എം സുകുമാരന്റെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളായാണ് ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തിയത്.