ഇമാം ബുഖാരി പണ്ഡിത ലോകത്തെ സൂര്യ തേജസ്: കാന്തപുരം

Posted on: March 28, 2016 9:28 am | Last updated: March 28, 2016 at 9:28 am

ഫറോക്ക്/വാദീ ഇര്‍ഫാന്‍: ഇമാം ബുഖാരി പണ്ഡിത ലോകത്തെ സൂര്യ തേജസ് ആണെന്നും സ്വഹീഹുല്‍ ബുഖാരി ഹദീസ് ലോകത്തെ അതുല്യ ഗ്രന്ഥമാണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കോടമ്പുഴ ദഅ്‌വ കോളജ് മുതവ്വല്‍ 11-ാം ബാച്ചിന്റെ ബുഖാരി സബ്ഖ് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
ഇമാം ബുഖാരി (റ) ഹദീസ് പഠന രംഗത്ത് കാണിച്ച സൂക്ഷ്മതയും കാര്‍ക്കശ്യവും അവിടുത്തെ ജീവിതവും നമുക്ക് മാതൃകയാണെന്നും കാന്തപുരം പറഞ്ഞു. ചടങ്ങില്‍ കോടമ്പുഴ ബാവ മുസ്‌ലിയാര്‍, മുഹമ്മദ് ബാഖവി ചെറുമറ്റം, മുഹമ്മദ് ബാഖവി ചേലേമ്പ്ര, സുബൈര്‍ അഹ്‌സനി തരുവണ, സയ്യിദ് ആബിദ് കോയ അഹ്‌സനി വേങ്ങര, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ദാറുല്‍ മആരിഫ് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന ഖുത്തുബ്ഖാന ശിലാസ്ഥാപനം കര്‍മവും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.