പാല്‍മിറ ഇസിലില്‍ നിന്നും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു

Posted on: March 27, 2016 3:27 pm | Last updated: March 27, 2016 at 11:16 pm

syriaപാല്‍മിറ: തീവ്രവാദ സംഘടനയായ ഇസില്‍ പിടിച്ചടക്കിയ പുരാതന നഗരമായ പാല്‍മിറ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു. കഴിഞ്ഞ മെയ് മാസം മുതല്‍ ഇസിലിന്റെ അധീനതയിലായിരുന്നു നഗരം. ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് പാല്‍മിറ പൂര്‍ണമായും സിറിയന്‍ സൈന്യം കൈവശപ്പെടുത്തിയത്. റഷ്യയുടെ കര വ്യോമസേനകളുടെ സഹായത്തോടെയാണ് സിറിയന്‍ സൈന്യത്തിന്റെ ചരിത്ര മുന്നേറ്റം.

പാല്‍മിറയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ സിറിയന്‍ സൈന്യവും ഇസില്‍ തീവ്രവാദികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു. ചരിത്രസ്മാരകങ്ങളുടെ നഗരമായ പാല്‍മിറയുടെ വടക്കന്‍ പ്രദേശമായ അല്‍ അമിറിയ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം സൈന്യം നിയന്ത്രണത്തിലാക്കിയിരുന്നു. ശേഷിച്ച തീവ്രവാദികളേയുേം തുരത്തിയാണ് പൂര്‍ണ നിയന്ത്രണം സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാര്‍ സ്വന്തമാക്കിയത്.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച മരുഭൂമിയുടെ മുത്ത് എന്ന് ഓമനപ്പേരുളള പാല്‍മിറയിലെ പൈതൃക കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസില്‍ ഭീകരര്‍ ആദ്യം ചെയ്തത്.