കെ ബാബുവിനെതിരെ തൃപ്പൂണിത്തുറയില്‍ എം സ്വരാജ് മല്‍സരിക്കും

Posted on: March 26, 2016 6:43 pm | Last updated: March 27, 2016 at 12:24 pm

swarajതിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ തൃപ്പൂണിത്തുറയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് മല്‍സരിക്കും. സിനിമാ താരം മുകേഷിനെ കൊല്ലത്തും മാധ്യമപ്രവര്‍ത്തകരായ വീണ ജോര്‍ജിനെ ആറന്‍മുളയിലും നികേഷ് കുമാറിനെ അഴീക്കോട്ടും മല്‍സരിപ്പിക്കാനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

ഐഎന്‍എല്ലില്‍ നിന്ന് സിപിഎം ഏറ്റെടുത്ത കൂത്തുപറമ്പില്‍ പി ഹരീന്ദ്രന്‍ മല്‍സരിക്കും. ഏറ്റെടുത്ത കൂത്തുപറമ്പ്, വേങ്ങര സീറ്റുകള്‍ക്ക് പകരമായി കോഴിക്കോട് സൗത്ത്, മലപ്പുറം സീറ്റുകള്‍ ഐഎന്‍എല്ലിന് നല്‍കും.