നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

Posted on: March 25, 2016 9:03 am | Last updated: March 25, 2016 at 8:56 pm

jishnu-raghavan (1)കൊച്ചി: നടന്‍ ജിഷ്ണു രാഘവന്‍(35) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15നായിരുന്നു അന്ത്യം. അര്‍ബുധബാധയെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. പഴയകാല നടന്‍ രാഘവന്റെ മകനാണ്. രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിലെ ബാലതാരമായാണ് തുടക്കം. കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായി. റബേക്ക ഉതുപ്പ്,കിഴക്കേമലയാണ് അവസാനം അഭിനയിച്ച ചിത്രം. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലുമെത്തി.
വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ചൂണ്ട, നേരറിയാന്‍ സിബിഐ,പൗരന്‍,പറയാം, ഫ്രീഡം, ഓര്‍ഡിനറി, നിദ്ര, ഉസ്താദ് ഹോട്ടല്‍, പ്ലയേഴ്‌സ്,അന്നും ഇന്നും എന്നും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.