Connect with us

Kasargod

വലിയപറമ്പ് ഇടയിലക്കാട് പാലത്തില്‍ വിള്ളല്‍

Published

|

Last Updated

തൃക്കരിപ്പൂര്‍: നിര്‍മാണം പൂര്‍ത്തിയാക്കി മൂന്നു വര്‍ഷം പിന്നിടുമ്പോഴേക്കും പാലത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത നാട്ടുകാരില്‍ ആശങ്കക്ക് ഇടയാക്കി. വലിയപറമ്പ്ഇടയിലക്കാട് പാലത്തിലാണ് വിള്ളല്‍ ദൃശ്യമായത്. ഇത് നാട്ടുകാരില്‍ ആശങ്കക്ക് കാരണമായി.
വലിയപറമ്പ ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിനായി പ്രധാന പങ്കുവഹിക്കുന്ന പാലമാണ് ഇടയിലക്കാട് പാലം. പാലത്തിന് മുകളിലല്‍ സ്പാനുകള്‍ തമ്മിള്‍ ചേരുന്ന ഭാഗങ്ങളിലാണ് വിള്ളലുകള്‍ രൂപപ്പെട്ടത്. കോണ്‍ക്രീറ്റ് അങ്ങിങ്ങായി പൊട്ടി തകര്‍ന്ന നിലയിലാണ് ഉള്ളത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അസാധാരണ ശബ്ദം ഉണ്ടാകുന്നതായി യാത്രക്കാര്‍ പരാതി പറയുന്നു.
പാലം നിര്‍മാണത്തില്‍ ചില അപാകതകള്‍ ഉണ്ടായതായി നേരത്തെ പ്രദേശവാസികളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലായിരുന്നു കടലോര ജനതയുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തിക്കൊണ്ട് 2013 ഡിസംബറില്‍ പാലത്തിന്റെ ഉദ്ഘാടനം നടന്നത്.
കരാറുകാരന്റെ അനാസ്ഥ മൂലം ഇടക്കിടെ നിര്‍മാണം നിലച്ച പാലം നിരവധി ജനകീയ സമരങ്ങളിലൂടെയായിരുന്നു പൂര്‍ത്തീകരിച്ചത്. എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നിര്‍ദേശം മറികടന്ന് ലവണാംശമുള്ള മണലായിരുന്നു പാലത്തിന്റെ നിര്‍മ്മാണത്തിനായി കരാറുകാരന്‍ ഉപയോഗിച്ചിരുന്നതെന്ന പരാതി ഉണ്ടായിരുന്നു.. ഈ വിഷയം അന്ന് ഉയര്‍ന്നു വന്നിരുന്നുവെങ്കിലും കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ചിലര്‍ സ്വീകരിച്ചതെന്ന ആരോപണം ശക്തമായിരുന്നു.
നിര്‍മാണത്തിലെ അപാകത മൂലമാണ് പാലത്തിന് മുകളില്‍ വിള്ളലുണ്ടായതെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

---- facebook comment plugin here -----

Latest