നവോദയാ ‘ചിത്രരചനാ മത്സരം’ ഏപ്രില്‍ 15 ന്

Posted on: March 24, 2016 8:52 pm | Last updated: March 24, 2016 at 8:52 pm
SHARE

8d9b515c-b91c-4662-aa78-ffd708f30d7dജിദ്ദ: നവോദയാ ഫൈന്‍ ആര്‍ട്‌സ് സംഘടിപ്പക്കുന്ന പത്താമത് ‘ചിത്രരചനാ മത്സരം’ 2016 ഏപ്രില്‍ 15 നു (വെള്ളി) ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ (ഗേള്‍സ്) അങ്കണത്തില്‍ വെച്ചു നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആറു വിഭാഗങ്ങളായാണു മത്സരം നടത്തുന്നത്. പ്രികെജി (ഗ്രൂപ്പ് 1), 1,2,3 ക്ലാസുകള്‍ (ഗ്രൂപ്പ് 2), 4,5,6 ക്ലാസുകള്‍ (ഗ്രൂപ്പ് 3), 7,8,9 ക്ലാസുകള്‍ (ഗ്രൂപ്പ് 4), ത,തക,തകക ക്ലാസുകള്‍ (ഗ്രൂപ്പ് 5), അതിനു മുകളില്‍ (ഗ്രൂപ്പ് 6) എന്നിങ്ങനെയാണു തരം തിരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ഒന്ന് അല്ലാത്തവര്‍ക്കൊക്കെ മത്സര സ്ഥലത്ത് വെച്ചേ വിഷയങ്ങള്‍ നല്കൂ. കടലാസ് ഒഴികെ വരക്കാനുള്ള സാമഗ്രികള്‍ മല്‍സരാര്‍ഥികള്‍ കൊണ്ടുവരണം. ഉച്ചക്ക് 2 മണി മുതല്‍ 5 വരെയാണ് സമയം. ഏപ്രില്‍ 10 നു മുന്‍പ് പേരു രെജിസ്ടര്‍ ചെയ്യണം. അപേക്ഷാ ഫോമുകള്‍ ജിദ്ദ ശറഫിയയിലെ അല്‍ റയാന്‍ ക്ലിനിക്, വില്ലേജ് റെസ്റ്റാരെന്റ്, ബ്രദേഴ്‌സ് സ്‌റ്റോര്‍, ഇംപാല റെസ്റ്റാരെന്റ്, അസീസിയ സ്‌റ്റോര്‍ near IISJ ഗേള്‍സ്) എന്നിവിടങ്ങളില്‍ ലഭിക്കും, നവോദയാ ഭാരവാഹികള്‍ അറിയിച്ചു. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ട്രോഫിയും നല്കുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ റഊഫ് വി കെ, ഷിബു തിരുവനന്തപുരം, സലാഹുദ്ദീന്‍ വെമ്പായം, ശ്രീകുമാര്‍ മാവേലിക്കര എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here