വരുന്നു മഹീന്ദ്രയുടെ നുവൊ സ്‌പോര്‍ട്

Posted on: March 24, 2016 3:01 pm | Last updated: March 24, 2016 at 3:01 pm

nuvo sportന്യൂഡല്‍ഹി: മഹീന്ദ്രയില്‍ നിന്നും വീണ്ടും ഒരു എസ്‌യുവി കൂടി വിപണിയിലെത്തുന്നു. നുവൊ സ്‌പോര്‍ട് ( NuvoSport) എന്നു പേരിട്ടിരിക്കുന്ന മോഡല്‍ ഏപ്രില്‍ നാലിന് ഇന്ത്യന്‍ വിപണിയിലെത്തും. മഹീന്ദ്ര മുന്‍പ് പുറത്തിറക്കിയ ക്വാണ്ടോയുടെ നവീകരിച്ച പതിപ്പാണ് നുവൊ സ്‌പോര്‍ട്.കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിന് തുടകം കുറിച്ച വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര ക്വാണ്ടോ. സൈലോയുമായി രൂപസാമ്യമുണ്ടായിരുന്ന ക്വാണ്ടോയ്ക്ക് പക്ഷേ വിപണിയില്‍ വേണ്ടത്ര വിജയം നേടാനായില്ലായിരുന്നു.

nuvo sport backപുതിയ തലമുറ സ്‌കോര്‍പ്പിയോയുടെ പ്ലാറ്റ്‌ഫോമിലാണ് നുവൊ സ്‌പോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ വികസിപ്പിച്ച എസ്‌യുവിയുടെ മുന്‍ഭാഗം ക്വാണ്ടോയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. പുതിയ ഹെഡ് ലാംപുകള്‍ക്ക് മുകളില്‍ എല്‍ഇഡി റണ്ണിങ് ലാംപുകള്‍ നല്‍കിയിരിക്കുന്നു. ഗ്രില്‍ , ബമ്പര്‍ , അലോയ്‌സ് എന്നിവയും പുതിയതാണ്. ബോണറ്റിനു മുന്‍ഭാഗത്തായി എയര്‍ സ്‌കൂപ്പ് നല്‍കിയിരിക്കുന്നു. പിന്‍ഭാഗത്ത് കാര്യമായ മാറ്റമില്ല. പുതിയ ക്ലിയര്‍ ലെന്‍സ് ടെയ്ല്‍ ലാംപുകളാണ് പിന്‍ഭാഗത്തെ പ്രത്യേകത. ഏഴ് സീറ്റര്‍ എസ്‌യുവിയുടെ ഇന്റീരിയറും പുതിയതാണ്. നുവൊ സ്‌പോര്‍ടിന്റെ എന്‍ജിന്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഏഴു സീറ്ററായ നുവൊസ്‌പോര്‍ട്ട്‌സ് മാരുതി സുസുക്കി എര്‍ടിഗ, ഹോണ്ട മൊബിലിയോ എന്നിവയുമായിട്ടാകും പ്രധാനമായും മത്സരിക്കുക.