നരേന്ദ്ര മോദിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തില്‍ മാറ്റമില്ല

Posted on: March 22, 2016 6:29 pm | Last updated: March 23, 2016 at 11:16 am

Narendra-Modi-PM-ബ്രസല്‍സ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തില്‍ മാറ്റമില്ല. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ ഭാഗമായാണ് മോദി ബ്രസല്‍സില്‍ എത്തുന്നത്. ഈ മാസം 30 നാണ് പ്രധാനമന്ത്രി ബെല്‍ജിയം തലസ്ഥാനത്ത് എത്തുന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ യാത്ര മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്.