ബ്രസല്‍സ് വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം:34 മരണം

Posted on: March 22, 2016 5:07 pm | Last updated: March 23, 2016 at 11:16 am
SHARE

airport1ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തില്‍ 34 പേര്‍ മരിച്ചു. 170ലേറെപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ സാവെന്റം അന്താരാഷ്ട്ര വിമാനത്താവളത്തിലും സിറ്റി മെട്രോ സ്‌റ്റേഷനിലും സ്‌ഫോടനങ്ങള്‍ നടന്നു.സാവന്റെം വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 81 പേര്‍ക്ക് പരിക്കേറ്റു.

airport 2ഒരു മണിക്കൂറിന് ശേഷം മീല്‍ബീക്ക് മെട്രോ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. 55 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പത്ത പേരുടെ നില ഗുരുതരമാണ്. പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന അബ്ദുസലാമിനെ കഴിഞഅഞ ദിവസം ബ്രസല്‍സില്‍ നിന്ന് പിടികൂടിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് സംശയമുണ്ട്.

airport4പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ എട്ടിനാണ് വിമാനത്താവളത്തിലെ അമേരിക്കന്‍ എയര്‍ വിമാനത്തിന്റെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ സ്‌ഫോടനമുണ്ടായത്.
ഉടന്‍ തന്നെ യാത്രക്കാരെ ഇവിടെ നിന്നും ഒഴിപ്പിച്ചു. വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതിനു പിന്നാലെ വിമാനത്താവളം അടച്ചിട്ടു. പിന്നീട് വിമാനത്താവളത്തിന്റെ പലഭാഗത്തും കൂടുതല്‍ ബോംബുകള്‍ കണ്ടെത്തി.
സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടെ നിന്നും സര്‍വീസ് ഉണ്ടാവില്ല.

 

കഴിഞ്ഞ വര്‍ഷം നവംബറില്‍ പാരീസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അറസറ്റിലായതിനു നാലു ദിവസത്തിനു ശേഷമാണ് സ്‌ഫോടനം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here