Connect with us

Kerala

സുധീരന്‍ തുറന്ന പോരിന് : സര്‍ക്കാരിനയച്ച കത്തുകള്‍ പുറത്തുവിട്ടു

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ തുറന്ന പോരിലേക്ക്. ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ ഹോപ് പ്ലാന്റേഷന്‍ കൈയ്യടക്കി വെച്ച മിച്ചഭൂമി സര്‍ക്കാരിന് നഷ്ടമാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടും വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയതിനെതിരെയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അയച്ച കത്ത് വി.എം സുധീരന്‍ പുറത്തുവിട്ടു.  ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സര്‍ക്കാരിനെതിരെയുള്ള തന്റെ കത്ത് വിഎം സുധീരന്‍ പുറത്തുവിട്ടത്.

ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ ഹോപ് പ്ലാന്റേഷൻ കൈയടക്കി വച്ചിരിക്കുന്ന മിച്ചഭൂമി സർക്കാരിന് നഷ്ടമാകുന്ന സാഹചര്യം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും അയച്ച കത്ത്.

Posted by VM Sudheeran on Sunday, March 20, 2016

പീരുമേട്ടിലെ 1303 ഏക്കറോളം വരുന്ന ഹോപ്പ് എസ്‌റ്റേറ്റ് ഭൂമിയുടെ കാര്യത്തിലാണ് ഹോപ്പ് എസ്‌റ്റേറ്റിനനുകൂലമായി മന്ത്രിസഭ തീരുമാനമെടുത്തുവെന്നും കത്തില്‍ സുധീരന്‍ പറയുന്നു. എസ്‌റ്റേറ്റുകാരെ സഹായിക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്നും ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്ന കത്താണ് സുധീരന്‍ പുറത്തുവിട്ടത്. കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരെന്നും കത്തില്‍ സുധീരന്‍ ആരോപിക്കുന്നുണ്ട്.

വിവരാവകാശ നിയമപരിധിയിൽ നിന്ന് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ യെ ഒഴിവാക്കിക്കൊണ്ടുള്ള നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അയച്ച കത്ത്.

Posted by VM Sudheeran on Sunday, March 20, 2016

Latest