ഫ്‌ളൈ ദുബൈ വിമാനപകടം: ബ്ലാക് ബോക്‌സുകള്‍ തകര്‍ന്ന നിലയില്‍

Posted on: March 20, 2016 8:14 pm | Last updated: March 21, 2016 at 9:08 am
SHARE

BLACK BOX FLY DUBAIമോസ്‌കോ: റഷ്യയില്‍ തകര്‍ന്നുവീണ ഫ്‌ളൈദുബൈ വിമാനത്തിന്റെ ബ്ലാക് ബോക്‌സുകള്‍ തകര്‍ന്നനിലയില്‍. വിമാനാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഇന്നാണ് ബ്ലാക് ബോക്‌സുകള്‍ കണ്ടെടുക്കാനായത്. എന്നാല്‍ തകര്‍ന്ന നിലയിലുള്ള ഈ ബ്ലാക്‌ബോക്‌സുകളില്‍ നിന്നും എത്രമാത്രം വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു. തകര്‍ന്ന ബ്ലാക് ബോക്‌സുകളുടെ ചിത്രം അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്.

പ്രധാനമായും മൂന്ന് കാരണങ്ങളാണ് വിമാന ദുരന്തത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഒന്ന് മോശം കാലാവസ്ഥ, രണ്ട്, പൈലറ്റിന്റെ പിഴവ്, മൂന്ന് എന്‍ജിന്‍ തകരാര്‍. ഇവയില്‍ ഏതാണ് യഥാര്‍ഥ കാരണമെന്ന് അറിയാന്‍ ബ്ലാക് ബോ്കസുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് നിര്‍ണായകം. തകര്‍ന്ന നിലയിലുള്ള ബ്ലാക് ബോക്‌സുകളില്‍ നിന്ന് എത്രമാതം വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു.

BLACK BOX FLY DUBAI. 2jpg

പൈലറ്റിന്റെ പിഴവ് അപകടത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അപകട മുന്നറിയിപ്പ് പൈലറ്റ് അവഗണിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. അതേസമയം, ലാന്‍ഡിംഗിന് തൊട്ടുമുമ്പ് വിമാനത്താവളത്തിലെ കാലാവസ്ഥയെ കുറിച്ച് പൈലറ്റ് അന്വേഷിക്കുന്നതിന്റെ സംഭാഷണ ശകലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാണോ എന്നാണ് ഏഴ് മിനുട്ട് ദൈര്‍ഘ്യമുള്ള സംഭാഷണത്തില്‍ പൈലറ്റ് അരിസ്‌റ്റോസ് സോക്രട്ടൂസും സഹപൈലറ്റ് സ്പാനിയാര്‍ഡ് അലജാന്‍ഡ്രോയും അവസാനമായി ചോദിക്കുന്നത്. ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്നുള്ള ടേപ്പിലാണ് ഈ സംഭാഷണമുള്ളത്. കനത്ത മൂടല്‍ മഞ്ഞ് തന്നെയാണ് അപടകത്തിന് കാരണമായതെന്ന് ഈ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് ചില റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു.

എന്‍ജിന്‍ തകരാര്‍ സംഭവിക്കാനുള്ള സാധ്യത ഇല്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി 21നാണ് വിമാനം അവസാനമായി എന്‍ജിന്‍ പരിശോധന നടത്തിയത്. ഇതില്‍ ഒരു തകരാറും കണ്ടെത്തിയിരുന്നില്ല.

എന്തായാലും ബ്ലാക് ബോക്‌സുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാത്രമേ വിമാനാപകടത്തിന്റെ കാരണം സംബന്ധിച്ച് അവസാന നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ബ്ലാക് ബോക്‌സില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ആവശ്യമായ വിശദമായ പരിശോധന നടന്നുവരികയാണ്. റഷ്യ, യുഎഇ, ഫ്രാന്‍സ്, യു എസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ബ്ലാക് ബോക്‌സ് പരിശോധിക്കുന്നത്. അമേരിക്കന്‍ നിര്‍മിത ബോയിംഗ് വിമാനത്തിന്റെ എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത് ഫ്രാന്‍സിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here