യുഡിഎഫ് സ്ഥാനാര്‍ഥികളെ ഏപ്രില്‍ ആദ്യം പ്രഖ്യാപിക്കും: ഉമ്മന്‍ചാണ്ടി

Posted on: March 20, 2016 7:11 pm | Last updated: March 20, 2016 at 7:11 pm

oommen-chandy.jpg.image.784.410തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളെ ഏപ്രില്‍ ആദ്യവാരം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏപ്രില്‍ ആദ്യത്തോടെ സ്ഥാനാര്‍ഥികളെ മുഴുവന്‍ പ്രഖ്യാപിക്കാന്‍ കഴിയുന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ തിങ്കളാഴ്ച്ച കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് ആയിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.

മാര്‍ച്ച് 28ന് കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും താനും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിക്ക് പോകും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പരിഹരിക്കപ്പെട്ടുവെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.