ജിദ്ദ ഒഐസിസി ‘പഠന സഹായി’ പദ്ധതി

Posted on: March 20, 2016 5:51 pm | Last updated: March 20, 2016 at 5:51 pm
SHARE

oiccജിദ്ദ: ഒഐസിസി ജിദ്ദ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പഴയ പാഠപുസ്തകങ്ങള്‍ ശേഖകരിച്ചു ആവശ്യക്കാര്‍ക്ക് നല്‍കുന്ന ‘പഠന സഹായി ‘ എന്ന പരിപാടി ആരംഭിച്ചു. മുന്‍ വര്‍ഷ ക്ലാസ്സുകളിലെ നമ്മുടെ കുട്ടികള്‍ പഠിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിച്ചു നിലവില്‍ ആ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പദ്ധതിയാണ് ഇത്. ശരിയായി രിതിയില്‍ കുട്ടികളെ പുസ്തകങ്ങള്‍ സുക്ഷിക്കുവാനും അത് തന്റെ പിന്‍ഗാമികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുവാനുള്ളതാണെന്ന അവബോധം വളര്‍ത്തിയെടുക്കാനാണ് പദ്ധതിയിലുടെ ഉദ്ദേശിക്കുന്നതെന്ന് റീജിനല്‍ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീര്‍, ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഏടവണ്ണ എന്നിവര്‍ അറിയിച്ചു.

ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പുസ്തകമാണ് ശേഖരിക്കുനത്, എന്നാല്‍ ഹൈസ്‌ക്കുള്‍ തലം മുതലുള്ള കുട്ടികളുടെ പുസ്തകങ്ങള്‍ മറ്റു സ്‌ക്കൂളില്‍ പഠിക്കുന്നവരുടെതും സ്വികരിക്കും. ശറഫിയ ഇമ്പാല ഗാര്‍ഡനിലുള്ള ഒഐസിസി പ്രവാസി സേവന കേന്ദ്രയില്‍ എല്ലാ ബുധനാഴ്ചകളിലും രാത്രി 8.30 മുതല്‍ പാഠ പുസ്തകങ്ങള്‍ നേരിട്ട് നല്‍കാവുന്നതാണ്. വൃത്തിയുള്ള പുസ്തങ്ങളാണ് നല്‍കേണ്ടത്, ഇവ പിന്നിട് ആവശ്യക്കാര്‍ക്ക് ലഭ്യമാകും. കുടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി സേവന കേന്ദ്ര കണ്‍വീനര്‍ അലി തെക്കുതോട് ( 0504628886) കുഞ്ഞി മുഹമ്മദ് കോടശ്ശേരി ( 0543572243) അന്‍വര്‍ കല്ലമ്പലം (0507397869) എന്നിവരുമായി ബന്ധപെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here