തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബാലകൃഷ്ണപിള്ള

Posted on: March 19, 2016 12:04 pm | Last updated: March 19, 2016 at 7:08 pm

R.Balakrishna_Pillai_031916കൊല്ലം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് പിടിവാശിയില്ല. പത്തനാപുരം സീറ്റില്‍ ആരു മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. അഴിമതിയുടെ കൂത്തരങ്ങാണ് യുഡിഎഫ് സര്‍ക്കാരെന്നും സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.