സല്‍മാന്‍ പെര്‍ഫ്യൂംസ് ഷോറൂം തുറന്നു

Posted on: March 19, 2016 12:09 am | Last updated: March 19, 2016 at 12:09 am
സല്‍മാന്‍ പെര്‍ഫ്യൂംസ് ഷോറൂമിന്റെ ഉദ്ഘാടനം  മാവൂര്‍ റോഡ് തിരുത്തിയാട് റോഡിലെ  യെസ് സ്‌ക്വയര്‍ ബില്‍ഡിംഗില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഖത്തര്‍ കൗണ്‍സിലര്‍ ജുമ അല്‍ ഖുബൈസിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമീപം.

കോഴിക്കോട്-: സല്‍മാന്‍ പെര്‍ഫ്യൂംസിന്റെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ റീട്ടെയില്‍ ഔട്ട്‌ലെറ്റ് ഷോറൂമിന് കോഴിക്കോട്ട് തുടക്കമായി. മാവൂര്‍ റോഡ് തിരുത്തിയാട് റോഡിലെ യെസ് സ്‌ക്വയര്‍ ബില്‍ഡിംഗില്‍ ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഖത്തര്‍ കൗണ്‍സിലര്‍ ജുമ അല്‍ ഖുബൈസിയും ചേര്‍ന്ന് നിര്‍വഹിച്ചു. മാനുഫാക്ചറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. മന്ത്രി ഡോ. എം കെ മുനീര്‍, എം കെ രാഘവന്‍ എം പി, എ പ്രദീപ്കുമാര്‍ എം എല്‍ എ, കെ എം ഷാജി എം എല്‍ എ, സല്‍മാന്‍ പെര്‍ഫ്യൂംസ് എം ഡി സല്‍മാന്‍ എന്നിവരും സന്നിഹിതരായിരുന്നു. സഊദി അറേബ്യ, ദുബൈ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രശസ്തമായ പെര്‍ഫ്യൂമാണ് സല്‍മാന്‍ പെര്‍ഫ്യൂംസ്.