യാത്രയയപ്പ് നല്‍കി

Posted on: March 17, 2016 7:39 pm | Last updated: March 17, 2016 at 7:39 pm
നാട്ടിലേക്ക് മടങ്ങുന്ന സെയ്താലി ഹാജിക്ക് ഉപഹാരം നല്‍കുന്നു
നാട്ടിലേക്ക് മടങ്ങുന്ന സെയ്താലി ഹാജിക്ക് ഉപഹാരം നല്‍കുന്നു

ദോഹ: 38 വര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന താന്ന്യം പെരിങ്ങോട്ടുകര സ്വദേശിയും കെ എം സി സി പ്രവര്‍ത്തകനുമായ വലിയകത്ത് സെയ്താലി ഹാജിക്ക് കെ എം സി സി തൃശൂര്‍ ജില്ല, നാട്ടിക മണ്ഡലം കമ്മിറ്റികള്‍ യാത്രയയപ്പു നല്‍കി.
ബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഹുസൈന്‍, ശംസു വൈകോച്ചിറ, മുഹമ്മദ്, അഹമ്മദ്, ഖാലിദ്, അബുബക്കര്‍ അല്‍ ഖാസിമി, അഡ്വ. ജാഫര്‍ ഖാന്‍, വി എ ഷാജഹാന്‍ സംസാരിച്ചു. മരണപ്പെട്ട സിഎം അബ്ദുല്‍ ഹമീദ് തളിക്കുളത്തിന്റെ കുടുംബത്തിനുള്ള ആറു ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തു.