കലാഭവന്‍ മണിക്ക് ഗുരുതര കരള്‍രോഗമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: March 17, 2016 5:53 pm | Last updated: March 17, 2016 at 5:53 pm

maniതൃശൂര്‍: നടന്‍ കലാഭവന്‍ മണിക്ക് ഗുരുതര രോഗങ്ങളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതര കരള്‍രോഗത്തിന്റെ പിടിയിലായിരുന്ന മണിക്ക് ആന്തരിക രക്തസ്രാവവും ഉണ്ടായതാണ് മരണകാരണം. വൃക്കയില്‍ പഴുപ്പിന്റെ ലക്ഷണങ്ങളും ആന്തരികാവയവങ്ങളില്‍ അണുബാധയും ബാധിച്ചിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

റിപ്പോര്‍ട്ട് തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം അന്വേഷണ സംഘത്തിന് കൈമാറി. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ആന്തരികാവയവങ്ങള്‍ പോലീസ് രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.