Connect with us

Kerala

രാഷ്ട്രീയ ഗൂഢാലോചനയെന്ന് അടൂര്‍ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published

|

Last Updated

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ ഉന്നംവെച്ചാണ് അടൂര്‍ പ്രകാശ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. കെ പി സി സി യോഗത്തില്‍ മന്ത്രിക്കെതിരെ സുധീരന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം വിളിച്ചും സുധീരന്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. ഇതോടെയാണ് അടൂര്‍ പ്രകാശ് മറുപടിയുമായി രംഗത്തെത്തിയത്.
കരുണ എസ്റ്റേറ്റിന് നികുതി അടയ്ക്കാന്‍ വ്യക്തമായ ഉപാധികളോടെയാണ് റവന്യു വകുപ്പ് ഉത്തരവ് നല്‍കിയത്. നിയമവിരുദ്ധമായി യാതൊന്നും ഉത്തരവിലില്ല. നികുതി അടയ്ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് അപേക്ഷ പരിഗണിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവിനെ വളച്ചൊടിച്ചു ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും റവന്യുമന്ത്രി എന്ന നിലയില്‍ എന്നെ ആരോപണ വിധേയനാക്കുവാനുമുള്ള ചിലരുടെ ഗൂഢ ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. മെത്രാന്‍ കായല്‍ പ്രശ്‌നവും ചിലര്‍ മനപൂര്‍വ്വം സൃഷ്ടിക്കുകയായിരുന്നുവെന്നും മന്ത്രി ആരോപിക്കുന്നു.

Latest