Connect with us

National

ജെ എന്‍ യു: ഉമറിന്റെയും അനിര്‍ബന്റെയും കസ്റ്റഡി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ജെ എന്‍ യു പ്രശ്‌നത്തില്‍ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുടെ ജ്യൂഡീഷ്യല്‍ കലാവധി ഡല്‍ഹി ഹൈക്കോടതി നീട്ടി. 14 ദിവസത്തേക്കാണ് ഇരുവരുടെയും ജുഡീഷ്യല്‍ കലാവധി ഡല്‍ഹി ഹൈക്കോടതി നീട്ടിയത്.
കഴിഞ്ഞ ഫ്രെബ്രുവരി ഒമ്പതിനാണ് ജെ എന്‍ യുവില്‍ വിവാദമായ പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ജെ എന്‍ യു സ്റ്റുഡന്‍സ് യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഡല്‍ഹി പോലീസ് കേസെടുത്തു. ആദ്യ ഘട്ടത്തില്‍ കന്‍ഹയ്യ കുമാറിനെയും അറസ്റ്റ് ചെയ്യുകയും പിന്നീട് ഉമര്‍ ഖാലിദും അനിര്‍ബാന്‍ ഭട്ടാചാര്യയും പോലീസില്‍ കീഴടങ്ങുകയും ചെയ്യുകായിയിരുന്നു. കേസില്‍ ഡല്‍ഹി ഹൈക്കോടതി കന്‍ഹയ്യ കുമാറിന് ജാമ്യം അനുവദിച്ചിരുന്നു.
കസ്റ്റഡിയിലുള്ളവരുടെ ജാമ്യം ആവശ്യപ്പെട്ട് ക്യാമ്പസില്‍ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ജെ എന്‍ യു ഉന്നതാധികാര സമിതി 21 വിദ്യാര്‍ഥികള്‍ സംഭവുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കാണിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെയും ക്യാമ്പസില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. കന്‍ഹയ്യ കുമാര്‍ ഉള്‍പ്പെടെ നാല് പേരെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കണമെന്ന് ഉന്നതാധികാര സമതി ശിപാര്‍ശ ചെയ്തിരുന്നു.

Latest