Connect with us

National

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി അലക്കിയ കമ്പിളി പുതയ്ക്കാം

Published

|

Last Updated

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യാത്രകളില്‍ ഇനി അലക്കിയ കമ്പിളി പുതച്ചുറങ്ങാം. എ.സി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി നല്‍കുന്ന കമ്പിളിപ്പുതപ്പുകള്‍ ഓരോ യാത്രക്കു ശേഷവും അലക്കി നല്‍കുവാന്‍ ഇന്ത്യന്‍ റെയില്‍വെ തീരുമാനിച്ചതായി റെയില്‍വെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇതിനായി കമ്പിളിയും പരുത്തിയും ചേര്‍ത്ത് കനം കുറഞ്ഞ പുതപ്പുകളാണ് നിര്‍മിച്ചിരിക്കുന്നത്. ഓരോ ഉപയോഗത്തിനു ശേഷവും ഇത് അലക്കും. നിലവില്‍ ആഴ്ചയിലോ മാസത്തില്‍ രണ്ട് തവണയോ ആണ് യാത്രക്കാര്‍ക്കുള്ള പുതപ്പുകള്‍ അലക്കാറുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി) യാണ് റെയില്‍വെക്കു വേണ്ടി ഈ പുതപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന ട്രെയിനുകളിലാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. പിന്നീട് മറ്റു ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കും. പുതപ്പുകള്‍ക്കു പുറമെ ബെഡ് ഷീറ്റുകളും തലയണകളുമെല്ലാം പുതിയ രൂപത്തിലാവും ഇനി ട്രെയിനുകളില്‍ ലഭ്യമാവുക. ഓണലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം പുതപ്പും മറ്റും പണം കൊടുത്ത് വാങ്ങാവുന്ന സൗകര്യം അടുത്തിടെ റെയില്‍വെ ഏര്‍പ്പെടുത്തിയിരുന്നു.

നേരത്തെ റെയില്‍വെ യാത്രക്കാര്‍ക്കു നല്‍കുന്ന പുതപ്പുകള്‍ മാസത്തില്‍ ഒന്നോരണ്‌ടോ തവണയെ അലക്കാറുള്ളുവെന്ന വിവരം പുറത്തുവന്നിരുന്നു. കിടക്കവിരിയും തലയിണ ഉറയും ദിവസവും അലക്കാറുണെ്ടങ്കിലും പുതപ്പ് അലക്കാറില്ലെന്നു റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ തന്നെയാണു പുറത്തു പറഞ്ഞത്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

---- facebook comment plugin here -----

Latest