ബ്രസീലില്‍ കനത്ത മഴ;15 പേര്‍ മരിച്ചു,നിരവധിപേര്‍ക്ക് പരിക്ക്

Posted on: March 12, 2016 9:16 am | Last updated: March 12, 2016 at 9:16 am

brazilrainn_09032016റിയോ ഡി ഷാനേറോ: ബ്രസീലില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 15 പേര്‍ മരിച്ചു. കനത്ത മഴയില്‍ നഗര പ്രദേശങ്ങളടക്കം നിരവധി സ്ഥങ്ങള്‍ വെള്ളത്തിനടിയിലായി. സംഭവത്തില്‍ 15ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മയ്‌റിപ്പോറ നഗരത്തില്‍ നാലുപേര്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ ഏട്ടു പേരെ കാണാതായിട്ടുമുണ്ട്്.

ഫ്രാന്‍സിസ്‌കോ ഡി മൊറാറ്റോയില്‍ മഴയെത്തുര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒന്‍പതുപേരാണ് മരിച്ചത്. ഗ്വാരുള്‍ഹോസില്‍ രണ്ടു പേരും മരണത്തിനു കീഴടങ്ങി. കനത്തമഴയെത്തുടര്‍ന്ന് പലതവണ തടസപ്പെട്ടെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ബ്രസീലിയന്‍ ഭരണകൂട കേന്ദ്രങ്ങള്‍ അറിയിച്ചു.

മഴ കനത്തതോടെ ഇവിടുത്തെ റോഡ്-വിമാന-ട്രെയിന്‍ ഗതാഗതങ്ങളും സ്തംഭിച്ചു. സംപൗളോയിലെ വിമാനത്താവളം ആറു മണിക്കൂറോളം അടച്ചിട്ടു. ട്രെയിന്‍ ഗതാഗതം മുടങ്ങിയതിനെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങി.