കന്‍ഹയ്യകുമാര്‍,ഉമര്‍ഖാലിദ് എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Posted on: March 11, 2016 9:56 pm | Last updated: March 11, 2016 at 9:57 pm
SHARE

kanhayya kumar umar khalidന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടത്തിയെന്നാരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കന്‍ഹയ്യകുമാര്‍,ഉമര്‍ഖാലിദ് എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്ക് സര്‍വകലാശാല ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കുകയും അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്.