പ്രവാചക നിന്ദ: മാതൃഭൂമി മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Posted on: March 10, 2016 8:35 pm | Last updated: March 11, 2016 at 10:21 am

mathrubhumiകോഴിക്കോട്: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെ മാതൃഭൂമി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഫെയ്‌സ്ബുക്കില്‍ വന്ന പോസ്റ്റ് അശ്രദ്ധമായി പ്രസിദ്ധീകരിച്ചതിനാണ് നടപടി. തൃശൂര്‍, കോഴിക്കോട് നഗരം സപ്ലിമെന്റിലാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് മാതൃഭൂമി ഖേദം പ്രകടിപ്പിച്ചിരുന്നു. ചാനലിലും പത്രത്തിലും ഓണ്‍ലൈന്‍ എഡിഷനിലും മാതൃഭൂമി ഖേദപ്രകടനം നടത്തിയിരുന്നു. പത്രം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് മാതൃഭൂമിക്കെതിരെ ഉണ്ടായത്.