ഡി എം കെ സ്ഥാനാര്‍ഥി അഭിമുഖം: കരുണാനിധിക്ക് മുന്നില്‍ മകന്‍ സ്റ്റാലിന്‍

Posted on: March 10, 2016 9:11 am | Last updated: March 10, 2016 at 9:11 am
SHARE

karunanidhi stalinചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി ഡി എം കെ നടത്തിയ അഭിമുഖത്തില്‍ നാടകീയമായ മുഹൂര്‍ത്തങ്ങള്‍. പാര്‍ട്ടി മേധാവി കരുണാനിധിയടക്കമുള്ള നേതാക്കള്‍ക്ക് മുന്നിലേക്ക് മകന്‍ എം കെ സ്റ്റാലിന്‍ വരുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പ്രചരിക്കുകയാണ്.
11 ദിവസം നീണ്ടുനിന്ന സ്ഥാനാര്‍ഥി അഭിമുഖം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. കലൈഞ്ജര്‍ ചാനലാണ് അഭിമുഖ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.