ഐഫോണ്‍ വാങ്ങാന്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ക്ക് മൂന്ന് വര്‍ഷം തടവ്

Posted on: March 9, 2016 5:01 pm | Last updated: March 9, 2016 at 5:02 pm

iphone 5sബീജിംഗ്: ഐഫോണ്‍ വാങ്ങാന്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ക്ക് മൂന്ന് വര്‍ഷം തടവ്. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ തൊങ്കാനയിലാണ് സംഭവം. എദുവാന്‍ എന്നയാളാണ് 18 ദിവസം പ്രായമായ കുഞ്ഞിനെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തത്.

ഏകദേശം 23000 യുവാനാണ് ഇയാള്‍ കുഞ്ഞിന് വില കാണിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. പണമുപയോഗിച്ച് ഐഫോണിനെ കൂടാതെ മോട്ടോര്‍ബൈക്കും വാങ്ങാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു. കുഞ്ഞിന്റെ മാതാവ് നിരവധി പാര്‍ടൈം ജോലികള്‍ ചെയ്തിരുന്നെങ്കിലും പിതാവ് ഏത് സമയവും ഇന്റര്‍നെറ്റ് കഫെയില്‍ തന്നെ ചിലവഴിക്കുന്ന ആളായിരുന്നെന്നും  എപ്പോക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.