നാല് തവണ എംഎല്‍എ ആയവരെ ഒഴിവാക്കണമെന്ന് കെഎസ്‌യു

Posted on: March 9, 2016 4:22 pm | Last updated: March 9, 2016 at 4:22 pm
SHARE

ksu1കോട്ടയം: നാല് തവണ വിജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരെ സ്ഥാനാര്‍ഥിയാക്കരുതെന്ന് കെഎസ്‌യു.നിയമസഭയിലേക്ക് നാല് തവണ വിജയിച്ചവരില്‍ അനിവാര്യരായിട്ടുള്ളവര്‍ ഒഴികെ മറ്റുള്ളവരെ മാറ്റിനിര്‍ത്താന്‍ നേതൃത്വം തയ്യാറാവണമെന്നാണ് കെഎസ്‌യു സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

ചിലര്‍ ചില സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയാണ്. ഈ കുത്തകവല്‍ക്കരണം അവസാനിപ്പിക്കണം. സിറ്റിംഗ് എംഎല്‍എമാര്‍ അവരുടെ മണ്ഡലത്തില്‍ ഏകാധിപതികളാവുന്ന രീതിക്ക് മാറ്റമുണ്ടായേ തീരൂ. തുടര്‍ച്ചയായി ജയിച്ചവരില്‍ അവശ്യം വേണ്ടവരെ ഒഴിച്ച് ബാക്കിയുള്ളവരെ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കണം. പാര്‍ലിമെന്ററി രംഗത്ത് നിന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് നേതാക്കളെ ചുമതലപ്പെടുത്തിയ കാമരാജ് മോഡല്‍ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here