യുവ സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു

Posted on: March 8, 2016 7:26 am | Last updated: March 8, 2016 at 10:26 am

saji paravoorകൊല്ലം: യുവ ചലച്ചിത്ര സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. കൊല്ലം പരവൂര്‍ സ്വദേശിയാണ്.

ജനകന്‍ എന്ന സിനിമയിലൂടെ സംവിധാന രംഗത്ത് എത്തിയ സജി നിരവധി ചലച്ചിത്തരങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.