Connect with us

Gulf

ഷാര്‍ജയില്‍ 10 മുതല്‍ തെരുവ് കലാകാരന്മാരുടെ പ്രകടനം അരങ്ങേറും

Published

|

Last Updated

ഷാര്‍ജ: അല്‍ ഖസ്ബ നടപ്പാതയില്‍ 10 മുതല്‍ 19 വരെ തെരുവ് കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന പ്രകടനങ്ങള്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ കലാകാരന്മാരാണ് ഷാര്‍ജ സ്ട്രീറ്റ് ഫിയസ്റ്റയില്‍ പങ്കെടുക്കുക. ജപ്പാനില്‍ നിന്നുള്ള ഫ്രീ സ്റ്റൈല്‍ കലാകാരനായ അക്കിറോ എന്‍ഡോയുടെ നൃത്തച്ചുവടുകള്‍ ഉള്‍പെട്ട പ്രകടനം കലാപ്രേമികള്‍ക്ക് 15 മുതല്‍ 19 വരെ ആസ്വദിക്കാനാവും. വിവിധ കലാപരിപാടികള്‍ സമന്വയിപ്പിച്ച അര മണിക്കൂര്‍ പ്രദര്‍ശനമാണ് ദിവസവും മൂന്നു സമയത്തായി നടത്തുക.
ജര്‍മനിയില്‍ നിന്നുള്ള ബ്ലാങ്കോ, സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് തന്റെ ദേഹത്ത് നിറം നല്‍കാന്‍ സാഹചര്യം ഒരുക്കും. കാച്ച് ബ്ലാങ്കോയുടെ ഇതുള്‍പെടെയുള്ള കലാപ്രകടനങ്ങള്‍ 10 മുതല്‍ 14 വരെയാണ്. സര്‍ക്കസും അരങ്ങുമെല്ലാം സമന്വയിപ്പിച്ച സ്പാനിഷ് കലാകാരന്‍ മനരങ്കയുടെ കലാപ്രകടനവും കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമാകുമെന്ന കണക്കുകൂട്ടലിലാണ് സംഘാടകര്‍. സംഗീതവും ഹാസ്യവുമെല്ലാം മനരങ്കയുടെ ഒറ്റയാള്‍ പ്രകടനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

Latest