കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സുരക്ഷ വര്‍ദ്ധിപ്പിച്ചു

Posted on: March 6, 2016 1:20 pm | Last updated: March 6, 2016 at 1:20 pm

kolakatha airportകൊല്‍ക്കത്ത: ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യന്താര വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. വരുന്ന 24 മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. എയര്‍പോര്‍ട്ട് മാനേജര്‍ക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ജര്‍മനിയില്‍ നിന്നാണ് സന്ദേശമയച്ചിരിക്കുന്നതെന്ന് ഇ-മെയില്‍ അയച്ചയാള്‍ അവകാശപ്പെടുന്നു. സൈബര്‍ പോലീസ് ഇ-മെയിലിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

ഭീഷണി സന്ദേശം ലഭിച്ചതോടെ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ലഗേജുകളും യാത്രക്കാരുടെ വാഹനങ്ങളും കര്‍ശനമായ പരിശോധനയ്ക്കുശേഷമാണ് കടത്തിവിടുന്നത്. വിമാനത്താവളത്തിലെ ചുറ്റുപാടുകളെല്ലാം കര്‍ശന നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്മാക്കി.